Posts

പ്രയാണം

Image
  സമയം രാവിലെ എട്ടിനോട് അടുക്കുകയാണ് , ഏഴു ശ്വേതാശ്വങ്ങളെ പൂട്ടിയ രഥത്തിൽ ആഗമിക്കുന്ന അർക്കനോടൊപ്പം ഏവരും അവരുടെ സ്വന്തം ദിനചര്യകളിലേക്ക് കടക്കുന്നു . ലോകത്തിൽ വച്ചേറ്റവും പഴക്കം ചെന്ന ഹൈന്ദവ സംസ്കാരത്തിൻ്റെ അടിസ്ഥാന നഗരമായ , ആധുനികതയുടെ ഉരുക്കുമുഷ്ടിക്കു മുന്നിൽ ഒരു വെല്ലുവിളി എന്ന പോലെ   ജീവൻ തുടിക്കുന്ന കാശിയിലും സ്ഥിതി വ്യത്യസ്തമല്ല .  അന്നത്തിനായുള്ള ഞാണിന്മേൽ കളിയിൽ ഏർപ്പെട്ടിരിക്കുന്നവർ തന്നെയാണ് ഇവിടുത്തെയും മനുഷ്യർ . കൈവണ്ടിക്കാരെയും കുതിരവണ്ടിക്കാരെയും കടന്ന് ഞാനും എൻ്റെ ചെറുസംഘവും മുന്നോട്ടുള്ള നടത്തം തുടർന്നു . സൂര്യപ്രകാശം ഒരുവിധം നന്നായി പരന്നിട്ടുണ്ടെങ്കിൽ കൂടിയും ഒരു പുക പോലെ മഞ്ഞിൻ്റെ   ആവരണം അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്നുണ്ട് . എൻ്റെ   ഭാര്യയും , മകനും , അഞ്ചു സുഹൃത്തുക്കളും ആണ് സംഘാംഗങ്ങൾ . ഭാര്യയാകട്ടെ ഒരു തളർച്ചയോടെയാണ് എന്നോടൊപ്പം നടക്കുന്നത് . അതിരാവിലെ ആണ് ഞങ്ങൾ താമസസ്ഥലത്തു നിന്നും പുറപ്പെട്ടത് , അതിൻ്റെ ക്ഷീണമാകണം അവൾക്ക് . ഔദ്യോഗിക ജീവിതത്തിനു ശേഷം , വിശ്രമകാലമത്ര...